Thursday, October 15, 2009

യുദ്ധകാണ്ഡം (ശ്യാമസുന്ദര പുഷ്പമേ...)

Views

ശ്യാമസുന്ദര പുഷ്പമേ എന്റെ
പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ
ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത്
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക
വേണു നാദമായ് മാറുമോ..

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു
കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ്
വരൂ വേഗമീ തീ കെടുത്താന്‍....

No comments:

Post a Comment