Thursday, October 15, 2009

പ്രേമാഭിഷേകം (നീലവാനചോലയില്‍ .....)

നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… ( നീലവാനചോലയില്‍ …)

കാളിദാസന്‍ പാടിയ മേഘദൂതമേ
ദേവിദാസനാകുമെന്‍ രാഗഗീതമേ
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ് എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍ …)

ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോവിരഹമോദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേഎങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍ …)

ഓളങ്ങള്‍ (തുമ്പീ വാ തുമ്പക്കുടത്തിന്‍‌...)

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
‌ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യകയ്യാല്‍‌ തൊടാം
‌മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യകയ്യാല്‍‌ തൊടാം‌
ഗന്ധര്‍വ്വന്‍‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലില്‍
ഗന്ധര്‍വ്വന്‍‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ടതണലില്‍
ഊഞ്ഞാലേ...പാടാമോ...
ഊഞ്ഞാലേ...പാടാമോ...
മാനത്തു മാമന്‍‌റെ തളികയില്‍ മാമുണ്ണാന്‍ പോകാമൊ നമുക്കിനി

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
‌തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ്
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ്
കല്‍ക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലില്‍
കല്‍ക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലില്‍
ഊഞ്ഞാലേ...പാടിപ്പോയ്...
ഊഞ്ഞാലേ...പാടിപ്പോയ്...
ആക്കയ്യില്‍ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം‌

യുദ്ധകാണ്ഡം (ശ്യാമസുന്ദര പുഷ്പമേ...)

ശ്യാമസുന്ദര പുഷ്പമേ എന്റെ
പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ
ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത്
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക
വേണു നാദമായ് മാറുമോ..

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു
കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ്
വരൂ വേഗമീ തീ കെടുത്താന്‍....

Wednesday, October 14, 2009

കാതോടു കാതോരം ( നീയെന്‍ സര്‍ഗ സൌന്ദര്യമേ)

നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യാ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍...
പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുക് തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍..)

താളങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കള്‍ ആയെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)

ഞാന്‍ ഗന്ധര്‍വന്‍ ( ദേവാങ്കണങ്ങ.....)

ആ..ആ..ആ..ആ...ആ‍....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങ.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങ.....)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘ ഇന്ദ്രനീലരാത്രി തേടവേ......
(ദേവാങ്കണങ്ങ.....)

ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധഗമ...ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ....(ആലാപമായി.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങ.....)

എന്നെന്നും കണ്ണേട്ടന്റെ ( ദേവദുന്ദുഭി സാന്ദ്രലയം....)

ഉം...... ലയം….സാന്ദ്രലയം…
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍ സര്‍ ഗ്ഗോന്മാദ ശ്രുതി വിലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ്‌ നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി വീണയായ്‌ കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ
അപ്സരകന്യ തന്‍ …….അപ്സരകന്യ തന്‍
താളവിന്യാസ ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍ ..(അഅആ.......)

ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......

അമരം ( അഴകേ നിയെന്റെ ......)

അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ.....

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ

അഴകേ നിന്‍മിഴിനീര്‍മണിയീ കുടിലില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍കിനാപാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊലിയില്‍ മേലേ പൂമുടിയില്‍
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ........

ധനം ( ചീര പൂവുകള്‍ .....)

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ (ചീര)

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ. (ചീര)

Tuesday, October 13, 2009

സായൂജ്യം (മറഞ്ഞിരുന്നാലും മനസ്സിന്റെ ....)

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍
മലരായ്‌ വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍ വിളക്കായ്‌
തെളിയും നീ (
മറഞ്ഞിരുന്നാലും)

മൃതസഞ്ജീവനി നീ എനിക്കരുളി
ജീവനിലുണര്‍ന്നു സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നു
പുളകമാനിഞ്ഞു ലഹരിയുണര്‍ന്നു
(മറഞ്ഞിരുന്നാലും)

കണ്മണി നിനക്കായ്‌ ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നു
കഥനമകന്നു കവിത നുകര്‍ന്നു
(മറഞ്ഞിരുന്നാലും)

പൈതൃകം (വാല്‍ക്കണ്ണെഴുതിയ മകര ...)

വാല്‍ക്കണ്ണെഴുതിയ മകരനിലാവില്‍ മാമ്പൂമണമൊഴുകി
ആതിര വിരിയും കതിരൂഞ്ഞാലായ് തുളസിക്കതിര്‍ ആടി
വാര്‍മുടി ഉലയുകയായ് നൂപുരം ഉണരുകയായ് (൨)
മംഗല പാലയില്‍ ഗന്ധര്‍വ്വന്‍ അണയുകയായ് (
വാല്‍ക്കണ്ണെഴുതിയ)


താരാമഞ്ചരി ഇളകും ആനന്ദഭൈരവിയില്‍
താനവര്‍ണ്ണം പാടുകയായ് രാഗമധുവന ഗായിക
എന്റെ തപോവന ഭൂമിയില്‍ അമൃതം പെയ്യുകയായ് (
വാല്‍ക്കണ്ണെഴുതിയ)


നാലുകെട്ടിന്‍ ഉള്ളില്‍ മാതാവായ് ലോകം
താതന്‍ ഓതും മന്ത്രവുമായ് ഉപനയനം വരം ഏകി
നെയ്യ് വിളക്കിന്‍ പൊന്‍ നാളം മംഗളം അരുളുകയായ് (
വാല്‍ക്കണ്ണെഴുതിയ)

പൈതൃകം (സീതാ കല്യാണ )

സീതാ കല്ല്യാണ വൈഭോഗമേ
രാമാ കല്ല്യാണ വൈഭോഗമേ (സീത )

പവനജ സ്തുതി പാത്ര പാവന ചരിത്ര

രവിസോമ വരനെത്ര രമണീയ ഗാത്ര (പവന )

(സീത )
സര്‍വ ലോകാധാര സമരിക ദീന
ഗര്വമാനസധൂര കനകാധ ദീന (സര്‍വ )

(സീത )
നിങമാഗമ വിഹാര നിരുപമ ശരീര
നഗധരാഗ വിധാര നാഥലോകാധാര (നിഗമ )

(സീത )
പരമേശനുത്ത ഗീത ഭവജലധി ഭോധ
തരനികുല സംജാധ ത്യാങരാജനുധ (പരമേ )


സീതാ കല്ല്യാണ വൈഭോഗമേ
രാമാ കല്ല്യാണ വൈഭോഗമേ
വൈഭോഗമേ വൈഭോഗമേ .....

ഒരു വടക്കന്‍ വീരഗാഥ (ഇന്ദുലേഖ കണ്‍ തുറന്നു..)

ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്മഥന്റെ തേരിലേറി
ഇന്ദുലേഖ കണ്‍ തുറന്നു ഇന്നുരാവും സാന്ദ്രമായ്

എവിടെ സ്വര്‍ഗ്ഗ കന്യകള്‍
എവിടെ സ്വര്‍ണ്ണചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണര്‍ത്തും തുടിമുഴങ്ങി
ഇന്ദുലേഖ കണ്‍തുറന്നു....

ആരുടെമായാ മോഹമായ്
ആരുറ്റെ രാഗ ഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍
ആതിരരജനി അണിഞ്ഞൊരുങ്ങി
ഇന്ദുലേഖ കണ്‍തുറന്നു....

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്‌ (നാളീകേര)

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്‌
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്‌ (നാളീകേര)

വല്ല്യ പെരുന്നാള്‌ വന്നപ്പോളന്നൊരു
വെള്ളി നിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ-
ടുള്ളുതുറന്നതിൻ ശേഷമേ (നാളീകേര)

നീറുന്ന കണ്ണുമായ്‌ നിന്നെ കിനാക്കണ്ട്‌
ദൂരത്തു വാഴുന്ന്‌ ഞാനനെന്നും (നീറുന്ന)
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന്‌ മുറ്റത്ത്‌ നീയിന്നും (നാളീകേര)

അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വള്ളം ....

അല്ലിയാമ്പല്‍ കടവിള്ളിന്നരക്ക്യു വെള്ളം
അന്ന് നമ്മള്‍ ഒന്നായി തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം
അന്ന് നെഞ്ചിലാകെ അനുരാഗ കരിക്കിന്‍വെള്ളം

താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവ് പൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടുവന്നപ്പോള്‍
പെണ്ണെ നിന്കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണെ നിന്കവിളില്‍ കണ്ടു മറ്റൊരു താമരക്കാട് ...
(അല്ലിയാമ്പല്‍ )

കാട് പൂത്തല്ലോ ..ഞാവല്‍ക്കായ്‌ പഴുത്തല്ലോ
എന്നും കാലമായില്ലേ എന്റെ കൈപിടിചീടാന്‍
കാട് പൂത്തല്ലോ ..ഞാവല്‍ക്കായ്‌ പഴുത്തല്ലോ
എന്നും കാലമായില്ലേ എന്റെ കൈപിടിചീടാന്‍

അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളംതതമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചെരാത്
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചെരാത്
(അല്ലിയാമ്പല്‍ )