Tuesday, April 27, 2010

തീരം തേടുമോളം പ്രേമഗീതങ്ങള്‍ (വന്ദനം )

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്
(തീരം...)

പൊന്‍‍താഴം‌പൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
(തീരം...)

വെണ്‍‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്
(തീരം...)