Tuesday, April 27, 2010

തീരം തേടുമോളം പ്രേമഗീതങ്ങള്‍ (വന്ദനം )

തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്
(തീരം...)

പൊന്‍‍താഴം‌പൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
(തീരം...)

വെണ്‍‌താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും

തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്
(തീരം...)

Thursday, October 15, 2009

പ്രേമാഭിഷേകം (നീലവാനചോലയില്‍ .....)

നീലവാനചോലയില്‍ നീന്തിടുന്ന ചന്ദ്രികേ…(2)
ഞാന്‍ രചിച്ച കവിതകള്‍
നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍...ദേവീ… ( നീലവാനചോലയില്‍ …)

കാളിദാസന്‍ പാടിയ മേഘദൂതമേ
ദേവിദാസനാകുമെന്‍ രാഗഗീതമേ
ചൊടികളില്‍ തേന്‍ കണം ഏന്തിടും പെണ്‍കിളി(2)
നീയില്ലെങ്കില്‍ ഞാനേകനായ് എന്റേയീമൌനം മാത്രം…(നീലവാനചോലയില്‍ …)

ഞാനും നീയും നാളെയാ മാലചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം..
മിഴികളില്‍ കോപമോവിരഹമോദാഹമോ..(2)
ശ്രീദേവിയേ..എന്‍ ജീവനേഎങ്ങോ നീ അവിടേ ഞാനും.…(നീലവാനചോലയില്‍ …)

ഓളങ്ങള്‍ (തുമ്പീ വാ തുമ്പക്കുടത്തിന്‍‌...)

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
‌ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യകയ്യാല്‍‌ തൊടാം
‌മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യകയ്യാല്‍‌ തൊടാം‌
ഗന്ധര്‍വ്വന്‍‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലില്‍
ഗന്ധര്‍വ്വന്‍‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ടതണലില്‍
ഊഞ്ഞാലേ...പാടാമോ...
ഊഞ്ഞാലേ...പാടാമോ...
മാനത്തു മാമന്‍‌റെ തളികയില്‍ മാമുണ്ണാന്‍ പോകാമൊ നമുക്കിനി

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
‌തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌

പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ്
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ്
കല്‍ക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലില്‍
കല്‍ക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലില്‍
ഊഞ്ഞാലേ...പാടിപ്പോയ്...
ഊഞ്ഞാലേ...പാടിപ്പോയ്...
ആക്കയ്യില്‍ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..

തുമ്പീ വാ തുമ്പക്കുടത്തിന്‍‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം‌

യുദ്ധകാണ്ഡം (ശ്യാമസുന്ദര പുഷ്പമേ...)

ശ്യാമസുന്ദര പുഷ്പമേ എന്റെ
പ്രേമസംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ എന്റെ
ഗാനമെന്നില്‍ മരിക്കുമോ

വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ
വേദനതന്‍ ശ്രുതി കലര്‍ന്നത്
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപക്ഷിതന്‍ ശോക
വേണു നാദമായ് മാറുമോ..

എന്റെ സൂര്യന്‍ എരിഞ്ഞടങ്ങി ഈ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ ഇന്നു
കത്തിയെരിഞ്ഞുപോയ്
മേഘമായ് മേഘരാഗമായ്
വരൂ വേഗമീ തീ കെടുത്താന്‍....

Wednesday, October 14, 2009

കാതോടു കാതോരം ( നീയെന്‍ സര്‍ഗ സൌന്ദര്യമേ)

നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യാ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍...
പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുക് തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍..)

താളങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കള്‍ ആയെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുകിലകണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)

ഞാന്‍ ഗന്ധര്‍വന്‍ ( ദേവാങ്കണങ്ങ.....)

ആ..ആ..ആ..ആ...ആ‍....
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...
സായാഹ്നസാനുവില്‍ വിലോലമേഘമായ്
(ദേവാങ്കണങ്ങ.....)
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ്...
(ദേവാങ്കണങ്ങ.....)

സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും...(സല്ലാപമേറ്റുണര്‍ന്ന.....)
ചൈത്രവേണുവൂതും......ആ...ആ...
ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും
നീലമേഘ ഇന്ദ്രനീലരാത്രി തേടവേ......
(ദേവാങ്കണങ്ങ.....)

ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
സഗഗ....സഗമപ...മധപ...മപമ...
മധനിസ നിധഗമ...ധിനിമ..സഗനധമഗ
സനിധപ ധനിസ.. പമഗ..
ആലാപമായി സ്വരരാഗഭാവുകങ്ങള്‍....
ഹിമബിന്ദുചൂടും സമ്മോഹനങ്ങള്‍ പോലേ....(ആലാപമായി.....)
വരവല്ലകി തേടും...ആ...ആ...
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍.....
(ദേവാങ്കണങ്ങ.....)

എന്നെന്നും കണ്ണേട്ടന്റെ ( ദേവദുന്ദുഭി സാന്ദ്രലയം....)

ഉം...... ലയം….സാന്ദ്രലയം…
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍ സര്‍ ഗ്ഗോന്മാദ ശ്രുതി വിലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ്‌ നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി വീണയായ്‌ കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ
അപ്സരകന്യ തന്‍ …….അപ്സരകന്യ തന്‍
താളവിന്യാസ ത്രികാല ജതിയായ്‌ തൃസന്ധ്യകള്‍ ..(അഅആ.......)

ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......