Showing posts with label രവീന്ദ്രന്‍. Show all posts
Showing posts with label രവീന്ദ്രന്‍. Show all posts

Wednesday, October 14, 2009

അമരം ( അഴകേ നിയെന്റെ ......)

അഴകേ നിന്‍മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ
പരിഭവങ്ങളില്‍ മൂടിനില്‍ക്കുമീ വിരഹവേളതന്‍ നൊമ്പരം
ഉള്‍ക്കുടന്നയില്‍ കോരിയിന്നുഞാന്‍ എന്റെ ജീവനില്‍ പങ്കിടാം
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ.....

തുറയുണരുമ്പോള്‍ മീന്‍വലകളുലയുമ്പോള്‍
തരിവളയിളകും തിരയില്‍ നിന്‍ മൊഴികേള്‍ക്കെ
ചെന്താരകപ്പൂവാടിയില്‍ താലം വിളങ്ങി
ഏഴാം കടല്‍ത്തീരങ്ങളില്‍ ഊഞ്ഞാലൊരുങ്ങി
രാവിന്‍ ഈണവുമായ് ആരോ പാടുമ്പോള്‍
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍ അഴകേ

അഴകേ നിന്‍മിഴിനീര്‍മണിയീ കുടിലില്‍ തൂവരുതേ
കരളേ നീയെന്റെ കിനാവില്‍ മുത്തുപൊഴിക്കരുതേ

പൂന്തുറയാകെ ചാകരയില്‍ മുഴുകുമ്പോള്‍
പൊന്നലചൂടി പാമരവുമിളകുമ്പോള്‍
കാലില്‍ചിലമ്പാടുന്നൊരീ തീരങ്ങള്‍ പൂകാന്‍
നീയെന്‍കിനാപാലാഴിയില്‍ നീരാടിവായോ
കാണാക്കടലൊലിയില്‍ മേലേ പൂമുടിയില്‍
ഒരുവെണ്‍മുകിലിനു മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെന്‍
അഴകേ........

ധനം ( ചീര പൂവുകള്‍ .....)

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ (ചീര)

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ. (ചീര)

Monday, August 3, 2009

ഒറ്റകമ്പി നാദം മാത്രം ( തേനും വയമ്പും )

ഒറ്റകമ്പി നാദം മാത്രം
മൂളും വീണാഗാനം ഞാന്‍ (ഒറ്റ ..)
ഏകഭാവം ഏതോ താളം
മൂകരാഗ ഗാനാലാപം
ധ്വനി മണിയില്‍
സ്വരജതിയില്‍
വരിശകളില്‍ (ഒറ്റകമ്പി .....)

നിന്‍ വിരല്‍തുമ്പിലെ വിനോദമായ്‌ വിളഞീടാം
നിന്റെ ഇഷ്ടഗാനമെന്ന പേരിലോന്നരിഞീടാന്‍് (നിന്‍ വിരല്‍ ....)
എന്നുള്ളിലെ ദാഹമെങ്കിലും (ഒറ്റകമ്പി ......)

നിന്നിളം മാറിലെ വികാരമായലിഞീടാം
നിന്മടിയില്‍ വീണുറങ്ങി ഈണമായുണ്ര്നിടാം
എന്റെ നെഞ്ചിലെ മോഹമെന്കിലും (ഒറ്റകമ്പി ......)